ജിഡിപി = ഗ്യാസ്, ഡീസൽ, പെട്രോൾ വില വർധന:- രാഹുൽ ഗാന്ധി
ന്യൂഡൽഹി
പാചകവാതകത്തിനും ഡീസലിനും പെട്രോളിനും വില വർധിപ്പിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ നോട്ടത്തിൽ ജിഡിപി വർധനയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏഴുവർഷംകൊണ്ട് ഇവയുടെ വില വർധിപ്പിച്ച് 23 ലക്ഷം കോടിരൂപ കേന്ദ്രം വസൂലാക്കി.
ഈ പണം എവിടെപ്പോകുന്നുവെന്ന് ജനത്തിന് അറിയില്ല. സാധാരണക്കാരുടെ കെെയിൽനിന്നുള്ള പണം നരേന്ദ്ര മോദിയുടെ നാലഞ്ച് സുഹൃത്തുക്കൾക്കാണ് പോകുന്നത്. കർഷകർ, തൊഴിലാളികൾ, കച്ചവടക്കാർ, അസംഘടിത, ചെറുകിട, കരാർ തൊഴിലാളികൾ, ശമ്പളക്കാർ, സത്യസന്ധരായ വ്യവസായികൾ തുടങ്ങിയവരുടെ കെെയിൽനിന്നാണ് കേന്ദ്രം പണം പിടിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3zCk2Gl
Comments