മന്ത്രി വാസവനെ അധിക്ഷേപിച്ച്‌ കെ സുധാകരൻ


കോഴിക്കോട്
മന്ത്രി വി എൻ വാസവനെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്നും മന്ദബുദ്ധിയല്ലാത്ത ആരും ഇത്തരമൊരു അഭിമുഖം നടത്തില്ലെന്നും സുധാകരൻ ആക്ഷേപിച്ചു. സമുദായ ഭിന്നത വർധിപ്പിക്കാനേ ഇത് ഉപകരിക്കൂ. മതനേതാക്കളുടെ യോഗംവിളിച്ച് സാമുദായിക ചേരിതിരിവ് അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും സുധാകരൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സമുദായ നേതാക്കളുമായി ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. സമൂഹമാധ്യമങ്ങളിൽ വർഗീയ പരാമർശമുള്ള സന്ദേശം പ്രചരിക്കുന്നത് തടയാൻ സൈബർസെൽ തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hP1ID3

Comments

Archive

Contact Form

Send