കോൺഗ്രസ്‌ അടിത്തറ ദുർബലമെന്ന്‌ കെ സുധാകരൻ


തൃശൂർ
കോൺഗ്രസ് അടിത്തറ ദുർബലമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി നടത്തിയ സർവേകളിൽ ഇത് തെളിഞ്ഞതാണ്. അടിത്തട്ടിൽ 40 ശതമാനവും ദുർബലമാണ്. സൂക്ഷ്മതല യൂണിറ്റുകൾ ആരംഭിച്ച് ഇത് പരിഹരിക്കാനാണ് ലക്ഷ്യം.

കേരളത്തിൽ വർഗീയ കലാപം പ്രതീക്ഷിക്കുന്നില്ല. സാമുദായിക സ്പർധ വളർത്താൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. സാമുദായിക നേതാക്കളുമായി കോൺഗ്രസ് ചർച്ച നടത്തും. എംപിമാർക്ക് പൊലീസ് സല്യൂട്ട് പ്രോട്ടോകോളിലില്ല. യുഡിഎഫ് എംപിമാർക്ക് പൊലീസിന്റെ സല്യൂട്ടും സർ വിളിയും വേണ്ടെന്നും കെ സുധാകരൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lz0ZXQ

Comments

Archive

Contact Form

Send