പിഎഫ്‌ ആധാർ ബന്ധിപ്പിക്കൽ: സമയപരിധി കഴിഞ്ഞു

ന്യൂഡൽഹി
പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ ഇപിഎഫ്ഒ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചു. ആധാറുമായി പിഎഫ് അക്കൗണ്ടിനെ ബന്ധിപ്പിക്കാത്തവരുടെ ഇലക്ട്രോണിക് ചെലാൻ അഥവാ റിട്ടേൺ പൂർണമാകില്ല. അക്കൗണ്ട് ഉടമകൾക്ക് പിഎഫിലേക്കുള്ള സ്വന്തം വിഹിതം അറിയാനാകുമെങ്കിലും തൊഴിലുടമയുടെ വിഹിതത്തെക്കുറിച്ചുള്ള വിവരം ലഭിക്കില്ല.

ആധാർ നമ്പർ ഉപയോഗപ്പെടുത്തി പിഎഫ് അക്കൗണ്ടുകാരുടെ സവിശേഷ തിരിച്ചറിയൽ നമ്പർ (യുഎഎൻ) സ്ഥിരീകരിക്കണമെന്ന് ഇപിഎഫ്ഒ എല്ലാ തൊഴിലുടമകൾക്കും നിർദേശം നൽകിയിരുന്നു.ആധാർ ബന്ധിപ്പിക്കലിന് 2021 ജൂൺ ഒന്നുവരെയാണ് ആദ്യം സമയം നല്കിയത്. പിന്നീട് സെപ്തംബർ ഒന്നുവരെ നീട്ടി.



Credits National || Deshabhimani ​Online ​News https://ift.tt/3DEpwmw

Comments

Archive

Contact Form

Send