വിവാദ പരാമർശവുമായി വൈദികൻ


കോട്ടയം
ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് മതംമാറ്റാൻ യുവാക്കളെ പരിശീലിപ്പിക്കുന്ന സമുദായങ്ങളുണ്ടെന്ന കത്തോലിക്കാ വൈദികന്റെ പരാമർശം വിവാദമാകുന്നു. സഭയുടെ പ്രമുഖ പ്രഭാഷകനായ ഫാ. റോയി കണ്ണൻചിറയാണ് ചങ്ങനാശേരി അതിരൂപതയിലെ അഞ്ച് ഇടവകകളിലെ മതാധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനത്തിനിടെ പരാമർശം നടത്തിയത്.

കോട്ടയത്തിന് അടുത്തുള്ള സിറോ മലബാർ ഇടവകയിൽനിന്ന് ഒരുമാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ ഈഴവർ പ്രണയിച്ച് കൊണ്ടുപോയതായി ഫാ. റോയി പറഞ്ഞു. മറ്റ് വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. അവർ തന്ത്രപരമായ പദ്ധതി ആവിഷ്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നു.

സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫാ. കണ്ണൻചിറ രംഗത്തെത്തി. ഈഴവ സമൂഹത്തിനുണ്ടായ വിഷമത്തിൽ നിരൂപാധികം മാപ്പ് പറയുന്നതായി അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ErNG49

Comments

Archive

Contact Form

Send