ഓർത്തഡോക്‌സ്‌ സഭ : മാർ സേവേറിയോസിന്റെ നാമനിർദേശത്തിന്‌ അംഗീകാരം


കോട്ടയം
പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപോലീത്തയുടെയും പദവിയിലേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്തായെ ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി യോഗം ഏകകണ്ഠമായി നാമനിർദേശം ചെയ്തു. സഭ ആസ്ഥാനമായ ദേവലോകം അരമന കേന്ദ്രീകരിച്ച് ഓൺലൈനായാണ് യോഗം ചേർന്നത്. സീനിയർ മെത്രാപോലീത്താ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപോലീത്താ അധ്യക്ഷനായി. ഒക്ടോബർ 14 ന് പരുമലയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗ നടത്തിപ്പും ക്രമീകരണങ്ങളും സംബന്ധിച്ച് വിശദ ചർച്ച നടത്തി തീരുമാനങ്ങൾ എടുത്തു.

സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപോലീത്താ, ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംസാരിച്ചു.

ഫാ. എൻ പി കുറിയാക്കോസ്, ഫാ. ഡോ. ഏബ്രഹാം ഉമ്മൻ, പ്രൊഫ. ഡോ. കെ എം കുറിയാക്കോസ്, സി പി തോമസ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hIuHbO

Comments

Archive

Contact Form

Send