മദ്യം ഓൺലൈൻ ബുക്കിങ് സൗകര്യം എല്ലാ ജില്ലയിലും
തിരുവനന്തപുരം
മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം സംസ്ഥാനത്തൊട്ടാകെ നടപ്പാക്കി ബിവറേജസ് കോർപറേഷൻ. www.ksbc.co.in വഴി ബെവ്സ്പിരിറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കൾക്ക് എവിടെയിരുന്നും ആവശ്യമുള്ള ബ്രാൻഡ് മദ്യം പണമടച്ച് ബുക്ക് ചെയ്യാനാകും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ലഭിക്കുന്ന കോഡുമായി ഔട്ട്ലെറ്റിലെത്തിയാൽ ക്യൂവിൽ നിൽക്കാതെ പ്രത്യേക കൗണ്ടറിൽനിന്ന് മദ്യം ലഭിക്കും. ബുക്കിങ് സംബന്ധമായ പരാതികൾ ksbchelp @gmail.com ലോ 9946832100 എന്ന നമ്പരിലോ അറിയിക്കാം.
Credits Kerala || Deshabhimani Online News https://ift.tt/3kkdash
Comments