ധാബോൽക്കർ വധം: യുഎപിഎ ചുമത്തണമെന്ന് സിബിഐ
പുണെ> നരേന്ദ്ര ധാബോൽക്കർ വധക്കേസിലെ അഞ്ച് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് സിബിഐ. ഒരു വിഭാഗം ജനങ്ങൾക്കിടയിൽ ഭീകരത പടർത്താൻ ശ്രമിച്ചതിന് ഡോ. വീരേന്ദർ സിങ് താവ്ഡെ, ശരത് കലാസ്കർ, സച്ചിൻ അൻഡൂറെ, അഡ്വ. സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവർക്കെതിരെ യുഎപിഎ ചുമത്തണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് സൂര്യവൻഷി അഡീഷണൽ സെഷൻസ് ജഡ്ജി എസ് ആർ നവന്ദറിനോട് ആവശ്യപ്പെട്ടു.
കേസ് ഏഴിലേക്ക് മാറ്റി. 2013 ആഗസ്ത് 20ന് ആണ് ഡോ. നരേന്ദ്ര ധാബോൽക്കർ കൊല്ലപ്പെട്ടത്.
Credits National || Deshabhimani Online News https://ift.tt/38J06Ge
Comments