മയക്കുമരുന്നിന് മതമില്ല: വെള്ളാപ്പള്ളി നടേശൻ
ചേർത്തല
മയക്കുമരുന്നിന് മതമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണ്. അതിന്റെ പേരിൽ ഒരുമതത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. വിഷയം കുളമാക്കാനാണ് മാധ്യമശ്രമം.പത്രാധിപർ കൂടിയായ ഫാ. റോയി കണ്ണൻചിറ ഈഴവർക്കെതിരെ സംസ്കാരത്തിന് യോജിക്കാത്ത പരാമർശമാണ് നടത്തിയത്. ആരെക്കുറിച്ചും എന്തുംപറയാനുള്ള ലൈസൻസല്ല വൈദിക പട്ടം. സ്വന്തം കണ്ണിലെ കോൽ കളഞ്ഞിട്ടുവേണം മറ്റുള്ളവരുടെ കരട് നോക്കാൻ. മതസൗഹാർദം തകർക്കുന്നതൊന്നും എസ്എൻഡിപി യോഗം ചെയ്യില്ല.
മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിൽ തെറ്റില്ല. ഇല്ലായ്മ മുതലെടുത്ത് ഏറ്റവുമധികം മതപരിവർത്തനം നടത്തുന്നത് ചില ക്രിസ്ത്യൻ വിഭാഗമാണ്. മറ്റുള്ളവർ ഒരംഗത്തെ മതംമാറ്റുമ്പോൾ ക്രിസ്ത്യൻ മിഷണറിമാർ കുടുംബത്തോടെയാണ് കൊണ്ടുപോകുന്നത്. പെരുമന്തൻ ഉണ്ണിമന്തനെ കളിയാക്കുന്നത് പോലെയാണ് ജിഹാദ് ആക്ഷേപമെന്നും- വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3CwUTxQ
Comments