കെസിഇയു സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
തൃശൂർ
കേരള കോ –-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. കെസിഇയു സംസ്ഥാന പ്രസിഡന്റ് പി എം വഹീദ അധ്യക്ഷയായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, ജില്ലാ സെക്രട്ടറി യു പി ജോസഫ്, കെസിഇയു സംസ്ഥാന ജനറൽ സെക്രട്ടറി വി എ രമേഷ്, സംസ്ഥാന കമ്മിറ്റിയംഗം സുകു കെ ഇട്ട്യേശൻ എന്നിവർ സംസാരിച്ചു. കെസിഇയു ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് എം സുരേഷ് നന്ദിയും പറഞ്ഞു. ഒക്ടോബർ 17, 18 തീയതികളിൽ തൃശൂരിലാണ് സമ്മേളനം. ഭാരവാഹികൾ: യു പി ജോസഫ് (ചെയർമാൻ), സുകു കെ ഇട്ട്യേശൻ (കൺവീനർ), കെ വി ഷീബ (ട്രഷറർ).
Credits Kerala || Deshabhimani Online News https://ift.tt/38T196e
Comments