യുഡിഎഫിൽ നിൽക്കണോ? പോണോ? ; ആർഎസ്‌പി സംസ്ഥാന കമ്മിറ്റി ഇന്ന്‌


കൊല്ലം
യുഡിഎഫിലെയും കോൺഗ്രസിലെയും തർക്കങ്ങൾ രൂക്ഷമായിരിക്കെ ആർഎസ്പി സംസ്ഥാന കമ്മിറ്റി യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും. യുഡിഎഫിൽ തുടരുന്നതിലും സ്വതന്ത്രമായി നിൽക്കുന്നതിലും ചർച്ചയുണ്ടാകും. കോൺഗ്രസുമായി ആറിനുചേരുന്ന ഉഭയകക്ഷി യോഗത്തിൽ ഉന്നയിക്കാനുള്ള വിഷയങ്ങളും ചർച്ചയാകും. യുഡിഎഫ് നേതൃയോഗങ്ങളിൽ പങ്കെടുക്കേണ്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചിരുന്നു. എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമായശേഷം തെരഞ്ഞെടുപ്പുകളിൽ പാർടിക്കുണ്ടായ തോൽവിയും കോൺഗ്രസിന്റെ അവഗണനയും നേതൃത്വത്തിനെതിരെ അണികളിൽ കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു.

തോൽക്കുന്ന സീറ്റുമാത്രം ആർഎസ്പിക്ക് നൽകുന്നത് ഇനി അംഗീകരിക്കില്ലെന്ന് എൻ കെ പ്രേമചന്ദ്രനും പ്രഹസനമാകുന്ന യുഡിഎഫ് യോഗത്തിനു പോകാനില്ലെന്ന് ഷിബു ബേബിജോണും കഴിഞ്ഞദിവസം പ്രതികരിച്ചു. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ആർഎസ്പിയുടെ ഇടതുപക്ഷ സ്വഭാവം വീണ്ടെടുക്കണമെന്ന ആവശ്യം പ്രവർത്തകരിൽ ശക്തമാണ്. ‘യുഡിഎഫിനെ മൊഴിചൊല്ലേണ്ട കാലം അതിക്രമിച്ചു, അതിനിയും മനസ്സിലാക്കാത്ത നേതാക്കൾ ഉണ്ടെങ്കിൽ അവരുടെ ആഗ്രഹം പാർടിയുടെ സമ്പൂർണ തകർച്ചയാണ്’ – ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു. യോഗത്തിൽ താഴേത്തട്ടിലെ സംഘടനാ സമ്മേളനങ്ങളും നിശ്ചയിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WVbHj5

Comments

Archive

Contact Form

Send