സോനു സൂദി‌ന്റെ സ്ഥാപനങ്ങളിൽ റെയ്​ഡ്


മുംബൈ
സംഘപരിവാറിന്റെ അപ്രിയത്തിനിരയായ ബോളിവുഡ്​ നടൻ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആദായനികുതി പരിശോധന​. ലഖ്നൗവിലെ ഒരു കമ്പനിയിലും മുംബൈയിലുമായി ആറ് സ്ഥലങ്ങളിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. ഒരു വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സോനു സൂദിനെ​ രണ്ടാഴ്ചമുമ്പ് ഡൽഹി സർക്കാർ സ്​കൂൾ വിദ്യാർഥികളുടെ പരിപാടിയുടെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. പിന്നാലെ ആംആദ്മിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സോനു നിഷേധിച്ചിരുന്നു. അടച്ചിടൽ കാലത്ത് നിരവധി ക്ഷേമ പ്രവര്ത്തനങ്ങള് സോനു ചെയ്തിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3EjEEWP

Comments

Archive

Contact Form

Send