കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’ കേരളത്തിന്
തിരുവനന്തപുരം
വയോജന പരിപാലനത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’ പുരസ്കാരം കേരളത്തിന്. മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും നന്നായി നടപ്പാക്കിയതിനാണ് സാമൂഹ്യനീതി വകുപ്പിന് ദേശീയ പുരസ്കാരം ലഭിച്ചതെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റേതാണ് പുരസ്കാരം. പുരസ്കാരദാനം അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും.
Credits Kerala || Deshabhimani Online News https://ift.tt/2XDYU53
Comments