മുൻ ഗോവ മുഖ്യമന്ത്രി കോൺ​ഗ്രസ് വിട്ട് തൃണമൂലിലേക്ക്


പനാജി
കോണ്ഗ്രസുമായുള്ള 40 വര്ഷത്തെ ബന്ധം അവസാനിപ്പിച്ച് മുൻ ഗോവ മുഖ്യമന്ത്രിയും നിലവില് എംഎൽഎയുമായ ലുയിസിനോ ഫലെറോ തൃണമൂലിലേക്ക്. സ്പീക്കർ രാജേഷ് പട്നേക്കറെ കണ്ട് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചു. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലുയിസിനോയുടെ കൂടുമാറ്റം കോൺ​ഗ്രസിന് കനത്ത തിരിച്ചടി. 40 അംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങി.

2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റ് നേടി. 2019 ജൂലൈയിൽ നിരവധി കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നവേലിം മണ്ഡലത്തില്നിന്നുള്ള എംഎല്എയായ ഫലെറോ അടുത്ത തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായേക്കും.



Credits National || Deshabhimani ​Online ​News https://ift.tt/3zHaRnf

Comments

Archive

Contact Form

Send