സ്വയം സന്നദ്ധനായി ഇഡിയ്‌ക്ക്‌ മൊഴി നൽകിയതായുള്ള വാർത്ത തെറ്റ്‌; വിവരങ്ങൾ വ്യാഴാഴ്‌ച കൈമാറും: കെ ടി ജലീൽ

കൊച്ചി > മുസ്ലീം ലീഗുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സ്വയം സന്നദ്ധനായി ചെന്ന് ഇഡിയ്ക്ക് മൊഴി കൊടുത്തതായുള്ള സ്വകാര്യ ചാനലിന്റെ വാർത്ത നിഷേധിച്ച് കെ ടി ജലീൽ. നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ സമ്മതമോ സന്നദ്ധതയോ ഔദ്യോഗികമായോ അല്ലാതെയോ ഇഡി തേടിയിട്ടില്ല. ‘ചന്ദ്രിക' പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ അക്കൗണ്ടിൽ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകൻ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളുടെയും രേഖകൾ ഹാജരാക്കാൻ ഇഡി നിർദ്ദേശിച്ചു.



ഇവ ഉൾപ്പെടെയുള്ള ഏഴ് കാര്യങ്ങളിൽ രേഖകളും വിവരങ്ങളും വ്യാഴാഴ്ച വൈകുന്നേരം 4ന് ഇഡിയ്ക്ക് കൈമാറും. അതിനായുള്ള വിവര ശേഖരണത്തിന്റെ തിരക്കിലാണിപ്പോൾ. എ ആർ നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഇഡിയോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി ഇന്നലെയാണ് ലഭിച്ചത്. വിവരങ്ങൾ പഠിച്ച് ജനങ്ങളെ അറിയിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ എറണാകുളം ലേഖകൻമാർ ആരിൽനിന്നെങ്കിലും അച്ചാരം പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കിൽ മുട്ടിൽ മരംമുറി കേസ് പോലെയാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kRCWTD

Comments

Archive

Contact Form

Send