എൺപത്തിയെട്ടാം ജൻമദിനം ; മധുവിന്‌ ആശംസനേർന്ന്‌ താരങ്ങൾ


തിരുവനന്തപുരം
ഭാവാഭിനയംകൊണ്ട് മലയാളികളുടെ മനംകവർന്ന നടൻ മധുവിന് ജന്മദിനാശംസയുമായി ചലച്ചിത്രലോകം. കോവിഡ് കാലമായതിനാൽ 88–-ാംജന്മദിനത്തിനും ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കണ്ണമ്മൂലയിലെ ‘ശിവഭവനം’ വീട്ടിൽ ഒതുങ്ങി ജന്മദിനാഹ്ലാദം. കാര്യമായ ആഘോഷങ്ങൾ ഇല്ലെങ്കിലും ചലച്ചിത്ര–- സാംസ്കാരിക മേഖലയിലെ പ്രമുഖരും ആരാധകരും സമൂഹമാധ്യമങ്ങളിൽ ആശംസ നേർന്നു.

മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്. മോഹൻലാൽ, സുരേഷ് ഗോപി, ബാലചന്ദ്ര മേനോൻ തുടങ്ങിയവരും ആശംസ നേർന്നു. പുസ്തകവായനയും സിനിമ കാണലുമായി വീട്ടിൽ വിശ്രമത്തിലാണ് മധു. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിലാണ് ഒടുവിൽ വേഷമിട്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ujMA5X

Comments

Archive

Contact Form

Send