അമേരിക്കയില്‍ സിഇഒമാരെ കണ്ട് മോദി


വാഷിങ്ടൺ
യുഎൻ പൊതുസഭ, ക്വാഡ് യോഗങ്ങൾക്കായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ ബിസിനസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ക്വാൽകം, അഡോബി, ഫസ്റ്റ് സോളാർ, ജനറൽ ആറ്റോമിക്സ്, ബ്ലാക്ക്സ്റ്റോൺ കമ്പനികളുടെ സിഇഒമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിൽ ശന്തനു നാരായൺ (അഡോബി), വിവേക് ലാൽ (ജനറൽ ആറ്റോമിക്സ്) എന്നിവർ ഇന്ത്യൻ വംശജരാണ്.

അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.



Credits National || Deshabhimani ​Online ​News https://ift.tt/2XXvi2t

Comments

Archive

Contact Form

Send