യാത്രക്കാർക്ക് ആനുകൂല്യം ; സിയാലും എയർ ഇന്ത്യ എക്സ്പ്രസും ധാരണയായി


നെടുമ്പാശേരി
സിയാലും എയർ ഇന്ത്യ എക്സ്പ്രസും യാത്രക്കാർക്ക് പുതിയ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പുവച്ചു.സിയാൽ എംഡി എസ് സുഹാസ്, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിങ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.

എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യുന്നവർക്ക് അന്താരാഷ്ട്ര പുറപ്പെടൽ ടെർമിനലിലെ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് ഷോപ്പിങ് നടത്തുമ്പോൾ 15 മു*തൽ 20 ശതമാനംവരെ കിഴിവ് ലഭിക്കും. ഇതിനുപുറമെ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയുള്ള നറുക്കെടുപ്പ് പദ്ധതിയും നടപ്പാക്കും. നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സൗജന്യ ടിക്കറ്റുകൾ ലഭിക്കും. യാത്രക്കാർക്ക് അന്താരാഷ്ട്ര സേവനങ്ങൾ ഒരുക്കുകയാണ് സിയാലും എയർ ഇന്ത്യ എക്സ്പ്രസും ലക്ഷ്യമിടുന്നത്. നെടുമ്പാശേരിയിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3npTPYD

Comments

Archive

Contact Form

Send