സംഘടിത കുറ്റകൃത്യം തടയൽ നിയമം: നിലവിൽ ഫയൽ ഇല്ല ; വാർത്ത 
വസ്തുതാവിരുദ്ധം


തിരുവനന്തപുരം
സംഘടിത കുറ്റകൃത്യങ്ങൾ തടയൽ നിയമ നിർമാണത്തിനുള്ള ഫയൽ സർക്കാരിന്റെ മുമ്പിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാർത്ത വസ്തുതാവിരുദ്ധമാണ്.

എന്നാൽ, ഫലപ്രദമായ നിയമം വേണമെന്ന നിർദേശം പല കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇത് പരിശോധിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മുൻ അഡീഷണൽ എ ജി അഡ്വ. കെ കെ രവീന്ദ്രനാഥ് എന്നിവരടങ്ങിയതാണ് സമിതി. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾക്കുമേൽ ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തിലുള്ള നിർദേശം അംഗീകരിക്കില്ലെന്നും ഓഫീസ് വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3A3EqAC

Comments

Archive

Contact Form

Send