ട്രഷറികൾക്കെതിരെ പരാതിപ്പെടാൻ ഓൺലൈൻ സംവിധാനവും


തിരുവനന്തപുരം
ട്രഷറി വകുപ്പുമായും ട്രഷറികളുടെ പ്രവർത്തനവുമായും ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഓൺലൈനായി അറിയിക്കാം. വകുപ്പിന്റെ വെബ്സൈറ്റിൽ പരാതി പരിഹാര സംവിധാനവും ഉൾപ്പെടുത്തി. ഇടപാടുകാർക്ക് മൊബൈൽ നമ്പരും ഇ-മെയിൽ ഐഡിയും ഉപയോഗിച്ച് www.treasury.kerala.gov.in ലെ grievance മെനുവിൽ പരാതി നൽകാം. ആധികാരികത ഉറപ്പാക്കാൻ മൊബൈൽ നമ്പരിൽ ലഭിക്കുന്ന ഒടിപിയും നൽകണം. പോർട്ടലിൽ ലഭിക്കുന്ന പരാതികളിൽ ട്രഷറി ഡയറക്ടറേറ്റിലെ പരാതി പരിഹാരസെൽ തുടർനടപടി സ്വീകരിക്കും. മറുപടി പരാതിക്കാരനെ മെയിലിൽ അറിയിക്കും.

ട്രഷറി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തര പരിഹാരം ആവശ്യമായ പരാതികൾ ബന്ധപ്പെട്ട ട്രഷറികളുടെ മെയിലിലോ നേരിട്ടോ തപാലിലോ നൽകാം. എല്ലാ ട്രഷറിയുടെയും മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാരുടെയും മെയിൽ ഐഡി www.treasury.kerala. gov.in ലെ ‘ട്രഷറി ഡയറക്ടറി' മെനുവിൽ ലഭ്യമാണ്.

ട്രഷറിയുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട ജില്ലാ/ സബ് ട്രഷറി ഓഫീസർക്കു നൽകണം. ഇതിൻമേൽ പരിഹാരത്തിൽ ആക്ഷേപമുള്ളവർക്ക് മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തുടർന്ന് വകുപ്പ് അധ്യക്ഷനും പരാതി നൽകാം. ജനങ്ങൾ ട്രഷറി ഇടപാടുകൾക്കായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകൾ www.kerala.gov.in മായി ബന്ധപ്പെടുത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3zJ9IvL

Comments

Archive

Contact Form

Send