എംഡിഎംഎ കേസ്: അന്വേഷണം കോഴിക്കേട്ടേക്കും
കൊച്ചി> കാക്കനാട് മയക്കുമരുന്നുകേസിൽ പങ്കാളിത്തമുള്ള കോഴിക്കോട് സ്വദേശിക്കായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പിടിയിലായ പ്രതികളിൽനിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളും പ്രതികളുമായി പണമിടപാട് നടത്തിയതായി കണ്ടെത്തി. എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ടി എം കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
കേസിലെ മുഖ്യ ഏജന്റ് വയനാട് സ്വദേശി ജിതിനെ കണ്ടുപിടിക്കാനുള്ള അന്വേഷണവും നടക്കുന്നുണ്ട്. പ്രതികളുടെ മൊബൈൽഫോൺ വിളികളുടെ രേഖ പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസം 50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി ഒരാളെ എക്സൈസ് കോഴിക്കോട്ടുനിന്ന് പിടികൂടിയിരുന്നു. ഇയാൾക്ക് കാക്കനാട് മയക്കുമരുന്നുകേസുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3zZpgfP
Comments