എസ്‌ പി ബിയുടെ വിയോഗത്തിന് ഒരാണ്ട്


ചെന്നൈ
ലോകമെങ്ങുമുള്ള ആസ്വാദകഹൃദയങ്ങളിൽ തൊട്ടാൽ രക്തംപൊടിയുന്ന മുറിവ് അവശേഷിപ്പിച്ച് അതുല്യ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞിട്ട് ഒരാണ്ട്. പതിനേഴിൽപ്പരം ഭാഷയിലായി അരലക്ഷത്തോളം ഗാനം. ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് പിന്നണിഗാനം പാടിയതിന് ഗിന്നസ് റെക്കോഡ്. ആറ് ദേശീയപുരസ്കാരം, പത്മശ്രീ, -പത്മഭൂഷൻ ബഹുമതികൾ. നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് കലാകാരൻ എന്നീ നിലകളിലും ജനപ്രീതിയാർജിച്ചു.

കോവിഡിനോട് പൊരുതുകയാണെന്നും ഉടൻ ആശുപത്രിവിടുമെന്നും ആസ്വാദകലോകത്തിന് വീഡിയോ സന്ദേശം നൽകിയതിനു പിന്നാലെയാണ് രോഗം തീവ്രമായത്. 2020 സെപ്തംബർ 25ന് അന്ത്യം സംഭവിച്ചു. എസ് പി ബിയുടെ ഓർമയിൽ ലോകമെമ്പാടും സംഗീതപ്രേമികൾ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3zErkZw

Comments

Archive

Contact Form

Send