കെഎസ്ആർടിസി ലോജിസ്റ്റിക്സ് പരീക്ഷണ സർവീസ് ആരംഭിച്ചു


തിരുവനന്തപുരം
കെഎസ്ആർടിസി വാണിജ്യ വിഭാഗത്തിന്റെ ഭാഗമായ ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ലോജിസ്റ്റിക്സ് സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് കലാകൗമുദിയുടെ പത്രക്കെട്ടുകൾ ദിവസവും ബസിൽ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.

ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആർടിസി സൗജന്യ നിരക്കിലാണ് ഈ സേവനം നൽകുന്നത്. ഇതുസംബന്ധിച്ച് കെഎസ്ആർടിസിയുടെ അനുമതി എസ്റ്റേറ്റ് ഓഫീസർ എം ജി പ്രദീപ് കുമാർ കൈമാറി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hKfbfl

Comments

Archive

Contact Form

Send