കരുതിക്കൂട്ടി പുത്തൻ ചേരി; ‘കാണാ’മെന്ന്‌ ചെന്നിത്തല


തിരുവനന്തപുരം
കണ്ണൂരിലെ പുതുക്കിയ ഡിസിസി ഓഫീസ് ഉദ്ഘാടനം പുത്തൻ ഗ്രൂപ്പ് നേതാക്കളുടെ അണിയറനീക്കത്തിനുള്ള വേദിയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബുധനാഴ്ച ഉച്ചയോടെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വീട്ടിലെത്തിയത്. വൈകിട്ട് കെ സി വേണുഗോപാലും എത്തി. എ, ഐ ഗ്രൂപ്പിനെ നേരിടാനുള്ള പദ്ധതിമെനയലാണ് ഇതിനു പിന്നിൽ. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉദ്ഘാടനത്തിന് എത്തിയില്ല. എം എം ഹസ്സനടക്കമുള്ളവരെ ക്ഷണിച്ചിട്ടുമുണ്ട്.

തമ്മിലടിയിൽ പല്ല് കൊഴിഞ്ഞ ചെന്നിത്തല ‘നമുക്ക് കാണാം’ എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷപാതപരമായ അച്ചടക്കനടപടിയെ വിമർശിക്കുകയും ചെയ്തു. ഏതായാലും അണിയറയിലെ പടയൊരുക്കം ഉടൻ പൊട്ടിത്തെറിക്ക് വഴിവയ്ക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3zxq7E5

Comments

Archive

Contact Form

Send