ബിജെപി എംഎൽഎമാർ വീണ്ടും തൃണമൂലിൽ



കൊൽക്കത്ത
ബംഗാളിൽ ബിജെപിയിൽനിന്ന് തൃണമൂലിലേക്കുള്ള എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തു ദിവസത്തിനുള്ളിൽ മൂന്ന് ബിജെപി എംഎൽഎമാർ തൃണമൂലിലേക്ക് കൂറുമാറി. ബഗ്ദ മണ്ഡലത്തിൽനിന്നുള്ള ബിശ്വജിത് റായ്, ബിഷ്ണപുരിൽനിന്നുള്ള തന്മയ് ഘോഷ്, കാളിയാഗഞ്ച് അംഗം സൊമൻ റായ് എന്നിവരാണ് ഒടുവിൽ കളം മാറിയവർ. തൃണമൂലിലേക്ക് കാലുമാറിയവരെല്ലാം അധികാര കൈമാറ്റമുണ്ടാകുമെന്ന വ്യാമോഹത്തിൽ ബിജെപിയിലേക്ക് ചേക്കേറിയവരാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുൾറോയ് ആണ് കാലുമാറ്റത്തിന് തുടക്കം കുറിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 78 സീറ്റ് നേടിയ ബിജെപിക്കിപ്പോൾ 72 അംഗങ്ങളേയുള്ളൂ. പാർടി ബന്ധമില്ലാത്തവർക്കും കാലുമാറ്റക്കാർക്കും സീറ്റ് നൽകിയതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ തഥാഗത റായ് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/2WVMsMZ

Comments

Archive

Contact Form

Send