വ്യാജ സമ്മതപത്രം നൽകി ജോലി തട്ടിപ്പ് : ഡിവൈഎസ്‌പി അന്വേഷിക്കും
കോട്ടയം
വ്യാജ സമ്മതപത്രം നൽകി പിഎസ്സി ജോലി തട്ടിയെന്ന പരാതി കോട്ടയം ഡിവൈഎസ്പി അന്വേഷിക്കും. സിവിൽ സപ്ലൈസ് കോർപറേഷൻ അസി. സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പത്തനംതിട്ട സ്വദേശിനി എസ് ശ്രീജ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം.
ശ്രീജക്ക് ജോലി വേണ്ടെന്ന് കാണിച്ചുള്ള സമ്മതപത്രം മറ്റാരോ വ്യാജമായി തയ്യാറാക്കി പിഎസ്സിക്ക് നൽകുകയായിരുന്നു. സംഭവത്തിൽ പിഎസ്സി വിജിലൻസ് വിഭാഗവും അന്വേഷിക്കും. റാങ്ക് ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ 233–-ാം റാങ്കാണ് ശ്രീജക്ക്. 268 റാങ്ക് വരെയുള്ളവർക്ക് അഡ്വൈസ് മെമോ ലഭിച്ചു. എന്നാൽ തനിക്ക് അഡ്വൈസ് മെമോ ലഭിച്ചില്ലെന്ന് ശ്രീജ പരാതിയിൽ പറയുന്നു. തുടർന്ന് പിഎസ്സി ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ജോലി വേണ്ടെന്നു കാണിച്ച് മറ്റാരോ സമ്മതപത്രം കൊടുത്തതായി അറിയുന്നത്. ഗസറ്റഡ് ഓഫീസറുടെ ഒപ്പും സീലുമടക്കമാണ് നൽകിയിട്ടുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/2VGtlqg
Comments