ഡിവൈഎഫ്‌ഐ ചക്രസ്‌തംഭന സമരം ഇന്ന്
തിരുവനന്തപുരം
ഇന്ധനവില വർധനയിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വെള്ളിയാഴ്ച ചക്രസ്തംഭന സമരം സംഘടിപ്പിക്കും. വൈകിട്ട് നാല് മുതൽ 4.10 വരെയാണ് സമരം.
കഴിഞ്ഞ ആറ് മുതൽ ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തിവരുന്ന റിലേ സത്യഗ്രഹത്തിന് സമാപനം കുറിച്ചാണ് ചക്രസ്തംഭന സമരം. സമരത്തിന്റെ പ്രചാരണാർഥം വ്യാഴം വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എറണാകുളത്തും പ്രസിഡന്റ് എസ് സതീഷ് തിരുവനന്തപുരത്തും ട്രഷറർ എസ് കെ സജീഷ് കണ്ണൂരിലും സമരത്തിൽ പങ്കെടുക്കും.
Credits Kerala || Deshabhimani Online News https://ift.tt/3DVq6MK
Comments