അസം ഇരകൾക്ക് ആശ്വാസമേകി സിപിഐ എം
ദരങ്
അസമിൽ സർക്കാരിന്റെയും പൊലീസിന്റെയും ക്രൂരതയ്ക്ക് ഇരയായ കർഷക കുടുംബങ്ങൾക്ക് ആശ്വാസമേകി സിപിഐ എം നേതാക്കൾ. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ നേതാക്കൾ മേഖലയില് സന്ദര്ശനം നടത്തി. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട പന്ത്രണ്ടുകാരൻ ഫരീദിന്റെയും മൊയ്നുൽ ഹഖിന്റെയും കുടുംബത്തിന് സാമ്പത്തികസഹായം നൽകി.
ദരങ് ജില്ലയിലെ ദോൽപുരിൽ 50 വർഷമായി ജീവിക്കുന്നവരെയാണ് ബിജെപി സർക്കാർ ഒഴിപ്പിക്കുന്നത്. പൗരത്വം തെളിയിക്കാനുള്ള രേഖ ഇവരുടെ കൈവശമുണ്ട്. 1951ലെ എൻആർസിയിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾ അടക്കമുണ്ട്. മുസ്ലിങ്ങൾ എന്ന ഒറ്റക്കാരണത്താലാണ് ഇവരെ ബിജെപി സർക്കാർ ഉപദ്രവിക്കുന്നതെന്ന് ബൃന്ദ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വെള്ളവും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളുമില്ല. ആർഎസ്എസ് ലക്ഷ്യമിടുന്ന ഹിന്ദുത്വരാഷ്ട്രത്തിന്റെ ഏറ്റവും മോശമായ രൂപമാണ് ഇത്. ഇതിനെ ചെറുത്തുതോൽപ്പിക്കുമെന്ന് ബൃന്ദ പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയംഗം സുപ്രകാശ് താലൂക്ക്ദാർ, മനോരഞ്ജൻ താലൂക്ക്ദാർ എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Credits National || Deshabhimani Online News https://ift.tt/3iCIwZV
Comments