പ്ലസ്‌ വൺ പ്രവേശനം : എല്ലാ വിദ്യാർഥികൾക്കും സീറ്റ്‌ ഉറപ്പാക്കും: മന്ത്രി ശിവൻകുട്ടി


തിരുവനന്തപുരം
സംസ്ഥാനത്ത് അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ദേശാഭിമാനിയോട് പറഞ്ഞു. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടാനാകാത്ത ആർക്കും ആശങ്ക വേണ്ട.

തുടർ അലോട്ട്മെന്റിൽ പ്രവേശനരീതികൂടി കണക്കിലെടുത്തശേഷം ആവശ്യമെങ്കിൽ സീറ്റ് വർധിപ്പിക്കും. ഇത് എങ്ങനെ വേണമെന്നതടക്കം പ്രവേശന നടപടി പൂർത്തിയാക്കുംമുമ്പ് തീരുമാനിക്കും. നിലവിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം പുതിയ ബാച്ചോ സ്കൂളോ ആരംഭിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. പ്ലസ് വൺ സീറ്റിന് ക്ഷാമമെന്ന പ്രചാരണം കുട്ടിളെയും രക്ഷിതാക്കളെയും ഭയപ്പെടുത്താൻമാത്രം ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം പ്രചാരണത്തിൽ വീഴരുതെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3EI1uHP

Comments

Archive

Contact Form

Send