ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ
കൊച്ചി
ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ കർശന നടപടി എടുത്തുവരികയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയുന്നതിന് സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്നാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
എല്ലാ ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കും. കർശന നടപടിക്ക് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്വീകരിക്കുന്ന നടപടികൾ മേഖലാ ഐജിമാരും റേഞ്ച് ഐജിമാരും നിരീക്ഷിക്കും. 278 കേസ് എടുത്തു. 441 പേരെ അറസ്റ്റ് ചെയ്തു. 232 കേസിൽ അന്വേഷണം പൂർത്തിയായി. ബാക്കിയുള്ളതിൽ അന്വേഷണം ഉടൻ പൂർത്തിയാക്കും. ആശുപത്രികളിലും ക്ലിനിക്കുകളിലും ക്യാമറകൾ സ്ഥാപിക്കാനും വിമുക്തഭടന്മാരെ ഉൾപ്പെടുത്തി സുരക്ഷ ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കാൻ സ്റ്റേഷൻതലത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/38Wum09
Comments