മഹാരാഷ്ട്രയിൽ ബിജെപിയുമായി ചർച്ച നടത്തി കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി
മഹാരാഷ്ട്രയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ തേടി കോൺഗ്രസ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചതിൽ മഹാസഖ്യം ഘടകകക്ഷികളായ എൻസിപിക്കും ശിവസേനയ്ക്കും അമർഷം.
കോൺഗ്രസ് നേതാവ് രാജീവ് സതവിന്റെ മരണത്തെതുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. മുൻ എംപി രജനി പാട്ടീലിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. രജനിക്കെതിരെ സ്ഥാനാർഥിയെ നിർത്തരുതെന്ന് അഭ്യർഥിച്ചാണ് പിസിസി പ്രസിഡന്റ് നാനാ പട്ടോളെ, റവന്യൂമന്ത്രി ബാലാസാഹെബ് തൊറാട്ട് എന്നിവർ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയിൽനിന്ന് കൂറുമാറി വന്നയാളാണ് പട്ടോളെ. എൻസിപിയും ശിവസേനയും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ രജനിക്ക് വിജയം തീർച്ചയാണ്.
Credits National || Deshabhimani Online News https://ift.tt/3m2MprY
Comments