പെരിയാറിന്റെ ജന്മദിനം ഇനി സാമൂഹ്യനീതി ദിനം
ചെന്നൈ
സാമൂഹ്യപരിഷ്കർത്താവ് ഇ വി രാമസ്വാമി നായ്ക്കർ എന്ന പെരിയാറിന്റെ ജന്മദിനമായ സെപ്തംബർ 17 തമിഴ്നാട്ടിൽ ഇനി സാമൂഹ്യനീതി ദിനം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിങ്കളാഴ്ച നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പെരിയാറിന്റെ ആദർശങ്ങളായ സാമൂഹ്യനീതി, സ്വാഭിമാനം, യുക്തിവാദം, തുല്യത എന്നിവ കഴിഞ്ഞ നൂറ്റാണ്ടിൽ തമിഴ്സമൂഹത്തിന്റെ വളർച്ചയ്ക്ക് അടിത്തറ പാകി. എല്ലാ വർഷവും സർക്കാർ പെരിയാറിന്റെ ജന്മദിനം ആഘോഷിക്കും. അന്ന് സർക്കാർ ജീവനക്കാർ അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3thHKWe
Comments