വിവാഹ വാർഷികദിനത്തിൽ ചിത്രം പങ്കുവച്ച്‌ മുഖ്യമന്ത്രി


തിരുവനന്തപുരം
വിവാഹ വാർഷികദിനത്തിൽ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. "ഒരുമിച്ചുള്ള 42 വർഷങ്ങൾ' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ആഘോഷങ്ങളൊന്നും ഉണ്ടായില്ല. നിരവധി പേർ മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും ആശംസ നേർന്നു.

1979 സെപ്തംബർ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം അറിയിച്ചുള്ള അന്നത്തെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി ചടയൻ ഗോവിന്ദന്റെ കത്ത് പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38AMOvh

Comments

Archive

Contact Form

Send