ജനാധിപത്യമില്ല ; കോൺഗ്രസിലെ തർക്കം അനന്തമായി നീളും: എ വിജയരാഘവൻ



തിരുവനന്തപുരം
കോൺഗ്രസിലെ തർക്കം അനന്തമായി നീളുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃത്യമായ നയവും ഉൾപ്പാർടി ജനാധിപത്യവും ഇല്ലാത്തതാണ് അടിസ്ഥാന പ്രശ്നം. ദശാബ്ദങ്ങളായി നിയമന രീതിയാണ് കോൺഗ്രസിൽ. വ്യക്തികൾക്ക് ചുറ്റും അണിചേരുന്നവർക്കാണ് സ്ഥാനം. തെരഞ്ഞെടുക്കപ്പെട്ട ഒരാൾ പോലുമില്ല. ഗ്രൂപ്പുകളും പുതിയ ഗ്രൂപ്പുകളും രൂപംകൊള്ളുന്ന പാർടിക്ക് ‘സെമി കേഡർ പാർടി ’ എന്ന് പേരിട്ടത് വിചിത്രമാണ്.
യുഡിഎഫിന്റെ തകർച്ചയുടെ വേഗം വർധിച്ചു. മുസ്ലിംലീഗിലും തർക്കം തുടരുകയാണ്. ആർഎസ്പിയിലും തർക്കമാണ്. മുന്നണിമാറ്റം സംബന്ധിച്ച് ആർഎസ്പിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. അവർ ഇപ്പോൾ യുഡിഎഫിലാണ്.

കേരളത്തിന്റെ പൊതുതാൽപ്പര്യത്തിന് ഉതകുന്നത് എൽഡിഎഫിന്റെ നിലപാടുകളാണെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയതലത്തിൽ ദുർബലപ്പെട്ട കോൺഗ്രസിന് ബിജെപിയെ പ്രതിരോധിക്കാനാകുന്നില്ല. ജി 23 നേതാക്കൾ ഹൈക്കമാൻഡിന്റെ ദൗർബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഈ പശ്ചത്തലത്തിൽ വേണം കേരളത്തിലെ പ്രശ്നങ്ങൾ കാണാൻ.
വർഗീയതയും ജനവിരുദ്ധ സാമ്പത്തികനയങ്ങളും ശക്തമായി തുടരുകയാണ് കേന്ദ്ര സർക്കാർ. ജനങ്ങളുടെ പണം ഉപയോഗിച്ച് നിർമിച്ച വിമാനത്താവളങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാൻ ‘യൂസർ ഫീ’ കൊടുക്കേണ്ട ഗതികേടാണ്. തെരുവിൽ നടക്കാനും ഫീസ് കൊടുക്കേണ്ടിവരും.

ഇന്ധനവില സാധാരണക്കാർക്ക് താങ്ങാനാകുന്നില്ല. സിപിഐ എം ശക്തമായ സമരത്തിലാണ്. ഒമ്പതിന് ലക്ഷങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നൽകുകയാണെന്നും വിജയരാഘവൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3BDy5My

Comments

Archive

Contact Form

Send