പത്താംതലം പ്രാഥമിക പരീക്ഷ ; മുഴുവന്‍ അര്‍ഹതാ പട്ടികയും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം
192 കാറ്റഗറിയിലേക്ക് നടന്ന പത്താംതലം പ്രാഥമിക പരീക്ഷയുടെ അർഹതാ പട്ടികയുടെ പ്രസിദ്ധീകരണം പിഎസ്സി പൂർത്തിയാക്കി. വിവിധ ഘട്ടമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
സംസ്ഥാന, ജില്ലാ, സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ തസ്തികകളാണ് ഇതിൽ ഉൾപ്പെടുന്നത്. അർഹത നേടിയവർ മുഖ്യപരീക്ഷയ്ക്ക് പ്രത്യേക സ്ഥിരീകരണം (കൺഫർമേഷൻ) നൽകേണ്ടതില്ല. പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ് ലഭിക്കും. കോവിഡ് രോഗികൾ രേഖാമൂലം ജില്ലാ ഓഫീസിൽ അപേക്ഷിച്ചാൽ പരീക്ഷാകേന്ദ്രത്തിൽ സൗകര്യമൊരുക്കും.
മുഖ്യപരീക്ഷാതീയതിയും വിശദമായ സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ വിവിധ ഘട്ടത്തിലായതിനാൽ ഓരോ ഘട്ടത്തിലെയും മാർക്ക് ഏകീകരിച്ചാണ് മൂല്യനിർണയം നടത്തിയത്.
Credits Kerala || Deshabhimani Online News https://ift.tt/39DQe0R
Comments