കുവൈത്ത്‌ ടിക്കറ്റിന്‌ ഒന്നര ലക്ഷം , കഴുത്തറുത്ത്‌ വിമാനക്കമ്പനികൾ ; കേന്ദ്രം മൗനത്തിൽ


തിരുവനന്തപുരം
പ്രവാസികളെ ദുരിതത്തിലാക്കി വിമാനക്കമ്പനികളുടെ ടിക്കറ്റ്കൊള്ള. തിരുവനന്തപുരം–-കുവൈത്ത് സെക്ടറിൽമാത്രം ഒന്നര ലക്ഷമാണ് ബജറ്റ് വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ദിവസം ഇത് 2,17,000 ആയിരുന്നു. മസ്കത്തിലേക്ക് 60,000, സൗദി 40,000 എന്നിവയാണ് മറ്റ് നിരക്ക്. കുവൈത്തിലേക്ക് നേരത്തെ 13,000 രൂപയായിരുന്നു. കുറഞ്ഞ നിരക്കിൽ യാത്രയ്ക്കായാണ് ബജറ്റ് എയർലൈനുകൾ ആരംഭിച്ചത്. വിഷയത്തിൽ ഇടപെടേണ്ട കേന്ദ്ര സർക്കാരാകട്ടെ ക്രൂരമായമൗനം തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രശ്നം അറിഞ്ഞതായെ ഭാവിക്കുന്നില്ല. ഗൾഫിലേക്ക് വീണ്ടും യാത്രാനുമതി ലഭിച്ചതോടെ പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. ഈ അവസരം മുതലെടുത്താണ് കമ്പനികളുടെ ചതി.



Credits Kerala || Deshabhimani ​Online ​News https://ift.tt/38VprfS

Comments

Archive

Contact Form

Send