കോൺഗ്രസ്‌ സർവനാശത്തിലേക്ക്‌: വെള്ളാപ്പള്ളി നടേശൻ


ചേർത്തല
സുധാകരൻ കെപിസിസി പ്രസിഡന്റായതോടെ 16 ഗ്രൂപ്പായ കോൺഗ്രസ് സർവനാശത്തിലേക്കാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗ്രൂപ്പുകളുടെ കൂട്ടമാണ് കോൺഗ്രസ്. രണ്ട് ഗ്രൂപ്പുകളുടെ കൈവശമായിരുന്ന കോൺഗ്രസിനെ സുധാകരൻ പിടിച്ചടക്കാനാണ് ശ്രമിക്കുന്നത്. ആർക്കും ഗ്രൂപ്പുണ്ടാക്കാവുന്ന അവസ്ഥയാണ് കോൺഗ്രസിൽ. ഗ്രൂപ്പില്ലെന്ന് പറഞ്ഞെത്തിയ സുധീരൻ പുതിയ ഗ്രൂപ്പായി. പിന്നീടെത്തിയ പ്രസിഡന്റും ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചു. കെ സി വേണുഗോപാൽ കേന്ദ്രത്തിലിരുന്ന് സ്വന്തം ഗ്രൂപ്പ് ശക്തമാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് അപ്രസക്തമാവുകയാണ്. നയിക്കുന്നവരുടെ കുഴപ്പംകാരണം ദേശീയതലത്തിലും അപ്രസക്തമായി– -വെള്ളാപ്പള്ളി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38xILQq

Comments

Archive

Contact Form

Send