സ്ഥാനക്കയറ്റത്തിലെ സംവരണം : ആശയക്കുഴപ്പം പരിഹരിക്കണം



ന്യൂഡൽഹി
സ്ഥാനക്കയറ്റത്തിലെ സംവരണവുമായി ബന്ധപ്പെട്ട നിയമപരമായ ആശയക്കുഴപ്പം എത്രയുംവേഗം പരിഹരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനത്തെ 133 ഹർജിയാണ് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

ആശയകുഴപ്പത്താല് നിരവധി വകുപ്പുകളിൽ സ്ഥാനക്കയറ്റം സ്തംഭിച്ചെന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാലും സംസ്ഥാന അഭിഭാഷകരും അറിയിച്ചു. നാഗ്രാജ്, ജർണയിൽസിങ് കേസുകളിൽ സംവരണവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ സുപ്രീംകോടതി പരിഹരിച്ചിട്ടുണ്ടെന്നും ആ വിഷയങ്ങൾ വീണ്ടും പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3EhcnA7

Comments

Archive

Contact Form

Send