മനുഷ്യബോംബ് ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ചെന്നൈ
മനുഷ്യബോംബ് ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സുപ്രധാന ഇടങ്ങളോ വ്യക്തികളെയോ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണിത്.
എങ്ങനെ സ്ഫോടകവസ്തു നിറച്ച ബെൽറ്റും വസ്ത്രങ്ങളും ഉണ്ടാക്കണമെന്ന് വിവരിക്കുന്ന പുസ്തകം വിവിധ ഭാഷകളിൽ ഇറക്കിയതായി സ്ഥിരീകരിച്ചു. "മൊബൈൽ ബോംബ്' എന്ന പുസ്തകം ഐഎസുമായി ബന്ധമുള്ളവരാണ് ഇറക്കിയത്. മീഡിയ ജിഹാദിനെക്കുറിച്ചാണ് പുസ്തകത്തിൽ പ്രധാനമായും പറയുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നു.
അഫ്ഗാനിൽ നിന്നുള്ള ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യതകൂടി പരിഗണിച്ചാണ് മുന്നറിയിപ്പ് നൽകിയത്.
Credits National || Deshabhimani Online News https://ift.tt/3nMNczz
Comments