സിദ്ദുവും ചന്നിയും ഒത്തുതീർപ്പിലേക്ക്
ന്യൂഡൽഹി
ഭരണത്തില് തുടരാന് നവ്ജ്യോത് സിദ്ദുവിന്റെ സമ്മർദത്തിനു വഴങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. ഇരുവരും നടത്തിയ മൂന്നു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ചന്നിയുടെ നിലപാടുമാറ്റം. ചില നിയമനങ്ങൾ ഒഴിവാക്കണമെന്ന് സിദ്ദു ചർച്ചയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് സിദ്ദു വ്യാഴാഴ്ച പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. മന്ത്രിമാർ, ഡിജിപി, അഡ്വക്കറ്റ് ജനറൽ എന്നിവരുടെ നിയമനത്തിലാണ് സിദ്ദു ഇടഞ്ഞത്.ചില നിയമനങ്ങൾ പുനഃപരിശോധിക്കാമെന്ന് ചന്നി ഉറപ്പു നൽകി. അന്തിമ തീരുമാനം ഡൽഹിയിലാകും.
Credits National || Deshabhimani Online News https://ift.tt/3ioEl3s
Comments