രാജസ്ഥാൻ തദ്ദേശവോട്ട്: ബിജെപിക്ക് പരാജയം
ജയ്പുർ
രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസിൽ അധികാരവടംവലി രൂക്ഷമായിട്ടും മുഖ്യ പ്രതിപക്ഷകക്ഷിയാകയ ബിജെപിക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ തോൽവി. പഞ്ചായത്ത് സമിതികളിലെ 1564 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 670 വാർഡിൽ കോൺഗ്രസ് ജയിച്ചു. 551 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. സ്വതന്ത്രർ 371. സ്വതന്ത്രരിൽ കൂടുതലും കോൺഗ്രസ് പിന്തുണയുള്ളവരാണ്. 78 പഞ്ചായത്ത് സമിതിയിൽ കോൺഗ്രസ് 50ഉം ബിജെപി 25ഉം നേടി. 200 ജില്ലാ പരിഷത്ത് വാർഡിൽ 99 എണ്ണം കോൺഗ്രസും 90 എണ്ണം ബിജെപിയും നേടി. മറ്റുള്ളവർ 11. ആറ് ജില്ലാ പരിഷത്തിൽ നാലിലും കോൺഗ്രസ് ഭൂരിപക്ഷം നേടി. മൂന്നിടത്ത് ഭരണസമിതി രൂപീകരിച്ചു. ഒരിടത്ത്, ജയിച്ച കോൺഗ്രസ് സ്ഥാനാർഥിയെ ചാക്കിലാക്കി ബിജെപി ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കി.
Credits National || Deshabhimani Online News https://ift.tt/2YFBrk0
Comments