‌‌‌ട്രെയിനില്‍ അടിവസ്‌ത്രം മാത്രമിട്ട് ബിഹാർ എംഎൽഎ


ന്യൂഡൽഹി
ബിഹാറിലെ ജെഡിയു എംഎൽഎ ഗോപാല മണ്ഡൽ അടിവസ്ത്രംമാത്രം ധരിച്ച് പട്ന–-ഡൽഹി തേജസ് എക്സ്പ്രസ് കംപാർട്ട്മെന്റിൽ നടക്കുന്ന ദൃശ്യം പുറത്ത്. എംഎൽഎയുടെ പെരുമാറ്റത്തിൽ സഹയാത്രികർ പരാതിപ്പെട്ടതായി റെയിൽവേ വക്താവ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഫസ്റ്റ് ക്ലാസ് എസി ബോഗിയിലാണ് സംഭവം.

എന്നാല്, വയറിന് അസുഖമായതിനാല് ശുചിമുറിയില് പോകേണ്ടിവന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണ് എംഎല്എയുടെ വിശദീകരണം. പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അനുയായികളെ പഠിപ്പിക്കണമെന്ന് എൽജെപി നേതാവ് ചിരാഗ് പസ്വാൻ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/2Ylenqt

Comments

Archive

Contact Form

Send