നേരിട്ട്‌ സ്‌പർശിച്ചില്ലെങ്കിലും പോക്‌സോ കുറ്റം


ന്യൂഡൽഹി
ഇരയുടെ ശരീരത്തിൽ നേരിട്ട് സ്പർശിച്ചില്ലെങ്കിലും പോക്സോ പ്രകാരമുള്ള കുറ്റമാകുമെന്ന് അറ്റോർണി ജനറൽ. പോക്സോ കേസിൽ ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിന്റെ വിവാദ ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതി ബെഞ്ചിന് മുമ്പിലായിരുന്നു എജി കെ കെ വേണുഗോപാലിന്റെ വാദം.

വസ്ത്രംമാറ്റാതെ പന്ത്രണ്ടുകാരിയുടെ മാറിടത്തിൽ സ്പർശിച്ച പ്രതിയുടെ കൃത്യം പോക്സോ നിയമം ഏഴാംവകുപ്പ് അനുസരിച്ചുള്ള കുറ്റമല്ലെന്നായിരുന്നു വിവാദ വിധി. ഉത്തരവ് നിയമത്തിലെ പഴുതുകളുടെ ദുരുപയോഗമാണെന്ന് എജി ചൂണ്ടിക്കാട്ടി.



Credits National || Deshabhimani ​Online ​News https://ift.tt/3uqpnPb

Comments

Archive

Contact Form

Send