ത്രിപുര ഐക്യദാർഢ്യം ഇന്ന് ; പ്രതിഷേധം വൈകിട്ട് അഞ്ചുമുതൽ ആറുവരെ
തിരുവനന്തപുരം
ത്രിപുരയിലെ ബിജെപി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സിപിഐ എം ഇന്ന് പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ബ്രാഞ്ച് അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകിട്ട് അഞ്ചുമുതൽ ആറുവരെയാണ് പ്രതിഷേധം.
പ്രവർത്തന സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ അക്രമവും തീവയ്പുമാണ് ത്രിപുരയിൽ ബിജെപി നടത്തുന്നത്. പാർടി ഓഫീസുകൾക്കും വാഹനങ്ങൾക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന് പ്രവർത്തകർക്കാണ് പരിക്കേറ്റത്. പാർടി മുഖപത്രം ദേശർകഥയ്ക്കെതിരെയും ആക്രമണമുണ്ടായി. ബിജെപിയുടെ കിരാത നടപടികൾക്കെതിരെയുള്ള കേരളത്തിന്റെ ശക്തമായ പ്രതിഷേധമാകും ഐക്യദാർഢ്യ ദിനാചരണം.
Credits Kerala || Deshabhimani Online News https://ift.tt/3C4vgnT
Comments