കോവളം തീരത്തിന്‌ ബ്ലൂ ഫ്ലാഗ് അംഗീകാരം


തിരുവനന്തപുരം
കോവളം കടൽത്തീരത്തിന് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം. പുതുച്ചേരിയിലെ ഏദൻ കടൽത്തീരവും അംഗീകാരം ലഭിച്ചവയുടെ പട്ടികയിലുണ്ട്. തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കുള്ള ആഗോള അംഗീകാരമാണിത്. വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ മനോഹരമായ തീരസംരക്ഷണമാണ് അളവുകോൽ.

ഡെൻമാർക്കിലെ പരിസ്ഥിതി പഠനസ്ഥാപനമായ ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എഡ്യൂക്കേഷ (എഫ്ഇഇ)നാണ് ഇക്കോ- ലേബൽ -ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, യുഎൻഡബ്ല്യുടിഒ, യുഎൻഇപി, യുണെസ്കോ തുടങ്ങിയവയിൽനിന്നുള്ള അംഗങ്ങളാണ് ജൂറിയിലുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2XIBISw

Comments

Archive

Contact Form

Send