കോൺഗ്രസ്‌: വാർത്ത കനയ്യകുമാർ നിഷേധിച്ചു


ന്യൂഡൽഹി
കോൺഗ്രസിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് സിപിഐ നേതാവ് കനയ്യകുമാർ. പൊതുപ്രവർത്തകൻ എന്ന നിലയിൽ പലരെയും കാണുമെന്നും അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോൾ കനയ്യകുമാർ കോൺഗ്രസ് നേതാവ് നദീം ജാവേദ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എന്നിവരെ കണ്ടിരുന്നു. ജെഎൻയുവിലെ മുൻ എൻഎസ്യു നേതാവായ ജാവേദ് ഈ കൂടിക്കാഴ്ചയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടു.

പരിചയം പുതുക്കൽമാത്രമായിരുന്നു കൂടിക്കാഴ്ചയെന്ന് കനയ്യകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം നിതീഷ് കുമാറിനെ സന്ദര്ശിച്ചതിനെത്തുടർന്ന് ജെഡിയുവിൽ ചേരാൻ പോകുന്നെന്ന് പ്രചാരണമുണ്ടായെന്നും കനയ്യ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3zbaa5q

Comments

Archive

Contact Form

Send