വീട്ടുതടങ്കലിലെന്ന് മെഹബൂബ മുഫ്‌തി
ശ്രീനഗർ
കശ്മീരിലെ ത്രാൽ നഗരം സന്ദർശിക്കാനിരിക്കെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. വീടിന് മുമ്പിൽ സൈന്യത്തിന്റെ വാഹനം നിർത്തിയിട്ടിരിക്കുന്ന ചിത്രം ഉൾപ്പെടെ ട്വീറ്റ് ചെയ്തു. ഇതാണ് കശ്മീരിന്റെ യഥാർഥ മുഖം.
ത്രാലിലെ ചില കുടുംബങ്ങളെ സൈനികർ ആക്രമിച്ചു വീടുകളിൽ അതിക്രമിച്ച് കയറി. ഈ കുടുംബങ്ങളെ സന്ദർശിക്കാനുളള യാത്രയാണ് മുടക്കിയത്, മെബൂബ ട്വീറ്റ് ചെയ്തു.
Credits National || Deshabhimani Online News https://ift.tt/3AUV3ik
Comments