പദ്ധതിത്തൊഴിലാളി പണിമുടക്കിന്‌ കർഷക പിന്തുണ


ന്യൂഡൽഹി
അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി, ആശാ, ദേശീയ ആരോഗ്യദൗത്യം, ഉച്ചഭക്ഷണ പദ്ധതി, സർവ ശിക്ഷാ അഭിയാൻ തൊഴിലാളികൾ 24ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് സംയുക്ത കിസാൻമോർച്ച പിന്തുണ പ്രഖ്യാപിച്ചു.

ജാേലിയിൽ സ്ഥിരപ്പെടുത്തുക, മിനിമം വേതനം നൽകുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിൽ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. പോഷകാഹാരം, ആരോഗ്യരക്ഷ, ശിശുപരിചരണം എന്നിങ്ങനെ രാജ്യത്ത് അടിസ്ഥാന സേവനമേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ആവശ്യം തികച്ചും ന്യായമാണ്.

കോവിഡ് പ്രതിരോധത്തിൽ മുൻനിര പോരാളികളാണ് ഇവർ. ലക്ഷക്കണക്കിനു തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് കിസാൻ മോർച്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2XwkLLm

Comments

Archive

Contact Form

Send