അമേരിക്കയിലെ സമ്മേളനം: വധഭീഷണിയുമായി ഹിന്ദുത്വ ഭീകരവാദികൾ
ന്യൂഡൽഹി
ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്നുകാട്ടി അമേരിക്കയിൽ നടക്കുന്ന ഓൺലൈൻ സമ്മേളനത്തിലെ പ്രതിനിധികൾക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ വധഭീഷണി. അക്കാദമിക് പണ്ഡിതരടക്കമുള്ളവർക്കാണ് അമേരിക്കയിലെയും ഇന്ത്യയിലെയും ഭീകരവാദികളുടെ ഭീഷണി. താൻ സമ്മേളന പ്രതിനിധിയാണെന്ന് പുറത്തുവന്നതുമുതൽ ഭീഷണി ഇ–-മെയിലുകൾ പ്രവഹിക്കുകയാണെന്ന് കവി മീന കന്ദസ്വാമി പറഞ്ഞു. 10 വർഷം മുമ്പെഴുതിയ കവിത ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതാണെന്ന വ്യാപക പ്രചാരണവും നടക്കുന്നുണ്ട്.
മീന കന്ദസ്വാമിയുടെ മകനെതിരെയും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം ശക്തമായി. കുട്ടിയെ കാത്തിരിക്കുന്നത് വേദനാജനകമായ മരണമാണെന്ന് ശപിച്ചുള്ള സന്ദേശങ്ങൾ ലഭിച്ചതായി സ്ക്രീൻഷോട്ട് പങ്കുവച്ച് അവർ പറഞ്ഞു. ഭീഷണികൾ മൂലം ചില പ്രതിനിധികൾ സമ്മേളനത്തിൽനിന്ന് പിന്മാറി. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Credits National || Deshabhimani Online News https://ift.tt/3zezQOR
Comments