പുലമൈപിത്തൻ അന്തരിച്ചു
ചെന്നൈ
കവിയും ചലച്ചിത്രഗാന രചയിതാവുമായ പുലമൈപിത്തൻ (86) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
1935 ഒക്ടോബർ ആറിന് കോയമ്പത്തൂരിലെ ഇരുഗൂറിലായിരുന്നു ജനനം. രാമസ്വാമി എന്നായിരുന്നു യഥാർഥ പേര്. പുലമൈപിത്തൻ തൂലികാനാമമാണ്. തുണിമില്ലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് അധ്യാപകനായി. 1964ലാണ് സിനിമയ്ക്ക് പാട്ടെഴുതാനുള്ള ആഗ്രഹവുമായി ചെന്നൈയിൽ എത്തി. 1968ൽ പുറത്തിറങ്ങിയ "കുടീരുന്ത കോയിൽ' എന്ന ചിത്രത്തിൽ "നാൻ യാർ, നീ യാർ' എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനായത്. തമിഴ്നാട് നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും എഐഎഡിഎംകെയുടെ പ്രസീഡിയം അധ്യക്ഷനുമായിരുന്നു. മരണത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എഐഎഡിഎംകെ നേതാവ് ഒ പന്നീർശെൽവം തുടങ്ങി നിരവധിപേർ അനുശോചിച്ചു.
Credits National || Deshabhimani Online News https://ift.tt/3E2wrWE
Comments